
ഇത് നമ്മുടെ പയ്യന്റെ നല്ല ടൈം ആണ്. നമ്മളെ പ്രണയത്തിന്റെ വിസ്മയം അറിയിക്കാൻ ഇതാ അവൻ വരുന്നു...നൂറുദിവസത്തെ പ്രണയം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പകരാന്‍ പുതുതലമുറയിലെ രണ്ടുപേര്‍ ഒന്നിക്കുന്നു. കമലിന്റെ മകന്‍ ജനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നു.
ഐശ്വര്യ-സ്‌േനഹ മൂവീസിന്റെ ബാനറില്‍ കെ.വി. വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രം ജനുസ് മുഹമ്മദ് കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. നിത്യാമേനോനാണ് നായിക. ഉസ്താദ് ഹോട്ടലിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
വിനീത്, രാഹുല്‍ മാധവ്, അജുവര്‍ഗീസ്, ശേഖര്‍ മേനോന്‍, ഗ്രിഗറി ജേക്കബ്, ശ്രുതി ദിലീപ്, അഭിരാമി സുരേഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് പേരുകളില്ലയെന്നതാണ് പ്രധാന കൗതുകം. ഒരു നാഷണല്‍ ഡെയ്‌ലി പത്രത്തിലെ കോളമിസ്റ്റും കാര്‍ട്ടൂണിസ്റ്റുമാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ബാംഗ്ലൂരില്‍ താമസിക്കുന്ന ഇയാള്‍ക്കൊപ്പം ശേഖരന്‍ മേനോന്റെ കഥാപാത്രവുമുണ്ട്. നഗരത്തിലെ തിരക്കുള്ള ഒരു യാത്രയ്ക്കിടയില്‍ വിദ്യാര്‍ഥിനിയായ നിത്യ മേനോന്‍ അഭിനയിക്കുന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്നു. ബാംഗ്ലൂരിലെ ആര്‍ഭാടജീവിതം ആഘോഷിക്കുന്ന നിത്യ മേനോന്റെ കടന്നുവരവും ഇരുവരുടെയും ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും നര്‍മത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന പ്രണയചിത്രമാണ് ജനുസ് മുഹമ്മദിന്റെ 'ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലൗ'.
''പുതിയ കാലഘട്ടത്തിന്റെ പുതിയ പ്രണയം. മെട്രോ നഗരപശ്ചാത്തലത്തില്‍ ധാരാളം ഹ്യൂമറുകളിലൂടെ കടന്നുപോകുന്നു.'' സംവിധായകന്‍ ജനുസ് മുഹമ്മദ് പറഞ്ഞു.
പ്രതീഷ് വര്‍മയാണ് ക്യാമറാമാന്‍. റഫീഖ് അഹമ്മദ്, സന്തോഷ്‌വര്‍മ്മ, എം.ആര്‍. വിപിന്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം പകരുന്നു.
കോ-പ്രൊഡ്യൂസര്‍: ഷഫീര്‍ സേഠ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ഷാജി കാവനാട്, സംഭാഷണം: എം.ആര്‍. വിപിന്‍, സുഹൈന്‍ ഇബ്രാഹിം, കല: അജയന്‍ മങ്ങാട്ട്, മേക്കപ്പ്: അമല്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, വിതരണം: ആന്‍ മെഗാ മീഡിയ.
No comments:
Post a Comment