Monday, 29 September 2014

ഫയർമാൻ ആയി മമ്മൂക്ക , വിജയം തുടരാൻ

മമ്മൂക്ക ഫാൻസ്‌ ഒരു സന്തോഷ വാർത്തയുണ്ട്. 
വ്യത്യസ്ത പരീക്ഷണങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന നടനാണ് മമ്മൂട്ടി. തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായി അഗ്നിശമന സേനാംഗത്തിന്റെ വേഷമിടാന്‍ ഒരുങ്ങുകയാണ് മെഗാ സ്റ്റാര്‍ ഇപ്പോള്‍. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഫയര്‍മാനായി എത്തുന്നത്.

ഒരു അഗ്നിശമന സേനാംഗം നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് നടക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ഇതിവൃത്തം.

അന്നയും റസൂലും ഫെയിം ആന്‍ഡ്രിയ ജെര്‍മിയയെയാണ് ചിത്രത്തിലെ നായികയായി ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ആന്‍ഡ്രിയയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളൂവെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ക്രേസി ഗോപാലാന്‍, വിന്റര്‍, തേജാഭായ് ആന്റ് ഫാമിലി എന്നിവയാണ് ദീപുവിന്റെ മുന്‍ ചിത്രങ്ങള്‍.

No comments:

Post a Comment